നട്ടാശേരി: ഏപ്രില്‍ 26മുതല്‍ ആരംഭിക്കുന്ന കൊച്ചുകൊടുങ്ങല്ലൂരമ്മ ദേവീക്ഷേത്രത്തിലെ തിരുവുത്സവ ധനശേഖരണ ഉദ്ഘാടനം നടന്നു. കെ.എന്‍. വിജയകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എല്‍ഐസി ഏജന്റ് പി.സി. അനിതയില്‍ നിന്നും നഗരസഭാ കൗണ്‍സിലര്‍ വിനു ആര്‍ മോഹന്‍ ഫണ്ട് ഏറ്റുവാങ്ങി.
ശുഭ സന്തോഷ്, ഷാജി കണ്ണാമ്പടം, ടി.സി. റോയി, സാബുമാത്യു, സജീഷ് പി തമ്പി, എം.പി. ഭാസ്‌ക്കരന്‍ നായര്‍, ടി.ജി. രാജു എന്നിവര്‍ പ്രസംഗിച്ചു.
















