വാഴൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാന വും എ ഗ്രേഡും ലഭിച്ച എസ് വിആര്‍എന്‍എസ്എസ് ഹൈസ്‌കൂളിലെ ഗോപിക ഗോപകുമാറിനെ എസ്എന്‍ഡിപി ശാഖാ നമ്പര്‍ 1145ന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പോഷക സംഘടനകളായ ചെമ്പഴന്തി കുടുംബയോഗം, ശ്രീനാരായണ മൈക്രോ യൂണിറ്റ് എന്നിവ സംയുക്തമായാണ് ആദരിച്ചത്.
ശാഖാ പ്രസിഡന്റ് പി.എസ്. വിശ്വനാഥന്‍, ഏകലോക മാനവ സഭ ജില്ലാ കണ്‍വീനര്‍ ലാല്‍ പി.കെ., കുടുംബയോഗം ചെയര്‍ മാന്‍ ഷാജി പി.കെ., കണ്‍വീനര്‍ ജയമോന്‍ കെ.വി. എന്നിവര്‍ പ്രസംഗിച്ചു.
















