കറുകച്ചാല്‍: ഭക്ഷ്യസുരക്ഷ നിയത്തിന്റെ ഭാഗമായി തയ്യാറക്കിയ ഗുണഭോക്തൃ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതിനാല്‍ പുതിയ പട്ടിക പ്രസിദ്ധീകരക്കണമെന്ന് ആവശ്യം. ഗ്രാമസഭകളില്‍ നടന്ന പരിശോധനകളിലാണ് അനര്‍ഹരെ കെത്തിയത്. കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ അനര്‍ഹര്‍ അമ്പതു ശതമാനത്തിനും മുകളിലാണ്. അനര്‍ഹരായവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധികരിക്കണമെന്നാണ് പഞ്ചായത്തു കമ്മറ്റികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: