പാലാ: ഭാരതീയ ജനത കര്‍ഷകമോര്‍ച്ച പാലാ നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷ സെമിനാര്‍ 26ന് ഉച്ചകഴിഞ്ഞ് 2.30ന് വെള്ളാപ്പാട് എസ്എന്‍ഡിപി ഹാളില്‍ നടക്കും.
സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷത വഹിക്കും.
നേതാക്കളായ മോഹനന്‍ പനയ്‌ക്കല്‍, കെ.വി. നാരായണന്‍, വി.ജി. ദിവാകരന്‍, കണ്ണന്‍ ജി. നാഥ്, എസ്. സോമശേഖരന്‍, ജി. രണ്‍ജിത്, അനില്‍നാഥ് തയ്യീല്‍, ബാലചന്ദ്രന്‍ പി.എസ്., മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും.
















