പാലാ: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് വിപണിയൊരുക്കുന്നതിനും ലക്ഷ്യം വച്ച് പാലാ കേന്ദ്രമായി കര്‍ഷകസമിതി രൂപീകരിച്ചു.
സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമവകുപ്പിന്റെയും കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് സമിതി പ്രവര്‍ത്തിക്കുന്നത്. ഭാരവാഹികളായി എം.പി. ജോര്‍ജ്ജ് മണിയഞ്ചിറ (പ്രസിഡന്റ്), ബേബി ചെറിയാന്‍ വടക്കേക്കുന്നേല്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















