നടുവില്‍: ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് സിപിഎമ്മുകാരെ കുടിയാന്‍മല പോലീസ് അറസ്റ്റ് ചെയ്തു. നടുവിലിലെ കോട്ടുമലയില്‍ അമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നടുവില്‍ പള്ളത്തട്ടിലെ കിഴക്കനടിയില്‍ രാജേഷ്(36), നടുവില്‍ സ്വദേശികളായ ഇടക്കേപ്പറമ്പില്‍ അര്‍ജ്ജുന്‍(22), പുതിയകത്ത് ഷാക്കിര്‍(20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
















