കണ്ണൂര്‍: കലാകാരന്‍മാരുടെ നിരവധിയായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ബജറ്റില്‍ തുക വകയിരുത്തേണ്ട കാര്യത്തില്‍ സാംസ്‌കാരിക ക്ഷേമ ബോര്‍ഡും സംഗീത നാടക അക്കാദമിയും കലാകാര സംഘടനകളുമായി ഇതുവരെ യാതൊരു ചര്‍ച്ചക്കും തയ്യാറാകത്തതില്‍ സ്റ്റേജ് ആര്‍ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) സംസ്ഥാന കമ്മറ്റിയോഗം പ്രതിഷേധിച്ചു. ബജറ്റിനു മുമ്പ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം, ഭാരവാഹികളായ രാജേഷ് പാലങ്ങാട്ട്, വിനോദ്കുമാര്‍ അചുംബിത, അലിയാര്‍ പുന്നപ്ര, കൃഷ്ണകുമാര്‍ നെടുങ്ങാടി, വി.എ.വിന്‍സെന്റ്, അനിരുദ്ധന്‍, വത്സല അനിരുദ്ധന്‍, ജിമ്മി കിടങ്ങറ, വള്ളിക്കാവ് വിശ്വന്‍, ഇടക്കൊച്ചി സലീംകുമാര്‍, ടോം പ്രകാശ്, ലാലിമട്ടക്കല്‍, മഹര്‍ഷി തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















