നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ജിദ്ദയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സഹലിന്റെ പക്കല്‍ നിന്നുമാണ് വിമാനത്താവളത്തിലെ കറ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 466.09 ഗ്രാം സ്വര്‍ണം പിടികൂടിയത്. കുളിക്കുന്ന സോപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചത് മൊത്തം എട്ട് കഷണം സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: