കാഞ്ഞിരപ്പള്ളി: വനവാസികളുടെ അന്യാധിനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വനവാസി സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ധര്‍ണ്ണ നടത്തി.
കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന മഹിളാ സംയോജിക പി.കെ. വത്സമ്മ ഉദ്ഘാടനം ചെയ്തു.
തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ ശിവദാസന്‍, അഖില തിരുവിതാംകൂര്‍ മലയരയസമാജം ജോയിന്റ് സെക്രട്ടറി ശ്രീനിവാസന്, വനവാസി വികാസ് കേന്ദ്രം ജില്ലാ ട്രഷറര്‍ ഡോ. സി.എം. ശാന്തകുമാരി, മലവേട മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. വേലു, എ.വി. അനില്‍കുമാര്‍, ശിവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: