തലശ്ശേരി: മാടപ്പീടിക രാജാസ് കല്ലായ് യുപി സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടി 23, 25, 26 തിയ്യതികളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ജനുവരി 22ന് അരംഭിച്ച ആഘോഷ പരിപാടിയുടെ ഭാഗമായി 20 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടന്നിട്ടുണ്ട്. കൂടാതെ എംപിമാരായ പ്രൊഫ.റിച്ചാര്‍ഡ്‌ഹേ, മുല്ലപ്പള്ള രാമചന്ദ്രന്‍ എന്നിവരുടെ ഫണ്ടില്‍ നിന്ന് അഞ്ച്‌ലക്ഷം രൂപവരെയും അനുവദിച്ചു. ഈ തുകകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ക്ലാസ് റൂമും അലൂമിനിയം റൂഫിങ്ങ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ ക്ലാസ് റൂം, ഹൈടെക് നെഴ്‌സറി, കോംപൗണ്ട് വാള്‍ തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുണ്ട്. സമാപന പരിപാടിയുടെ ഭാഗമായി 23ന് വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസ സെമിനാര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി.സനകന്‍ നിര്‍വ്വഹിക്കും. അഞ്ച്മണിക്ക് വിളംബര ജാഥയും നടക്കും. 25, 26 തിയ്യതികളില്‍ നടക്കുന്ന പരിപാടികളില്‍ കെ.കെ.രാഗേഷ് എംപി, എ.എന്‍.ഷംസീര്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികളും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.മാധവന്‍ മാസ്റ്റര്‍, പടിക്കല്‍ ബാലന്‍, ഹെഡ്മിസ്ട്രസ് എ.ഷീല, സന്തോഷ് ഇല്ലോളില്‍, പി.കെ.പുഷ്പരാജ്, കെ.സുനില്‍കുമാര്‍, കെ.അജുത്കുമാര്‍, വി.സി.ഹരി, വി.പി.പ്രദീപന്‍, കെ.ഷാജി എന്നിവര്‍ പങ്കെടുത്തു.
















