തലശ്ശേരി: ബസ്സ്റ്റാന്റില്‍വെച്ച് ജെന്റം ബസ്സിന്റെ ടയര്‍ പൊട്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ കാലത്ത് 9 മണിയോടെയാണ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിന്റെ പിന്‍ടയറില്‍ ഒരെണ്ണംപൊട്ടിയത്. വന്‍ ശബ്ദത്തോടെ ബസ്സനടിയില്‍ ഉണ്ടായ സ്‌ഫോടനം ടയര്‍പൊട്ടിയതാണെന്ന് ആദ്യം തിരിച്ചറഞ്ഞില്ല. ഇതോടെ നിമിഷങ്ങള്‍ക്കകം ബസ്സ്റ്റാന്റില്‍ ബോംബ് സ്‌ഫോടനം നടന്നെന്ന പ്രചരണം വ്യാപകമായി. ബസ്സില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിയതോടെ ബസ്സ്റ്റാന്റ് ബഹളമയമാകുകയായിരുന്നു.
















