കണ്ണൂര്‍: തെയ്യം കെട്ടിയാടുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് തെയ്യം കലാകാരന് പരിക്ക്. തളിപറമ്പ് തളിയില്‍ സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. അഴീക്കോട് മീന്‍കുന്ന് നുച്ചിരിയന്‍ കാവില്‍ ബപ്പിരിയന്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ സുമേഷിനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
തെങ്ങില്‍ കയറുന്ന തെയ്യമാണ് ബപ്പിരിയന്‍ തെയ്യം. തെയ്യം കെട്ടിയാടുന്നതിനിടെ തെങ്ങില്‍ കയറുമ്പോള്‍ സുമേഷ് കാല്‍തെന്നി വീഴുകയായിരുന്നു.
















