കാക്കനാട്: ട്രിപ്പ് മുടക്കിയ 36 സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ട്രിപ്പുകള്‍ മുടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
ഞായറാഴ്ച രാത്രി എറണാകുളം ആര്‍ടിഒ പി.എച്ച്. സാദിഖ് അലിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. കാക്കനാട്-10, മട്ടാഞ്ചേരി-7, അങ്കമാലി-3, തൃപ്പൂണിത്തുറ-8, നോര്‍ത്ത് പറവൂര്‍-8 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
അവധി ദിവസങ്ങളില്‍ ഗ്രാമീണ മേഖലയിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കുന്നതുമൂലം സാധാരണക്കാരായ യാത്രക്കാര്‍ക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഉള്‍പ്രദേശങ്ങളിലേയ്ക്കുള്ള ബസുകളാണ് കൂടുതലും ട്രിപ്പുകള്‍ മുടക്കുന്നത്.
ട്രിപ്പ് മുടക്കിയത് കൂടാതെ മറ്റു നിയമ ലംഘനങ്ങള്‍ക്ക് 28 കേസുകളിലായ 10,500 രൂപ പിഴയിനത്തില്‍ ഈടാക്കി. മിക്ക പ്രദേശങ്ങളിലും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാത്രി ട്രിപ്പ് റദ്ദ് ചെയ്ത്, ഇന്ധനം നിറയ്ക്കാന്‍ ബസുകള്‍ എത്തുമ്പോഴാണ് പിടിവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: