ചെമ്പേരി: മദ്രസാ വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഉസ്താദ് അറസ്റ്റിലായി. ചെമ്പേരി പൂപ്പറമ്പ് ജമാഅത്തെ ഇസ്ലാം മദ്രസാ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി ഒഴവൂര്‍ സ്വദേശി മുഹമ്മദ് ഫാറൂഖ് (30)നെയാണ് ആലക്കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി കുതറി ഓടി രക്ഷപ്പെട്ട് വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് പോസ്‌കോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലക്കോട് സിഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലാണ് അന്വേഷണം
















