ഇരിട്ടി: കാസര്‍ഗോഡന്‍ കുള്ളന്‍, വെച്ചൂര്‍ തുടങ്ങിയ നടന്‍ പശുക്കളില്‍ നിന്നും ഗോമൂത്രം, ചാണകം, പാല്‍, നെയ്യ്, തൈര് എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കുക, ഗ്രാമീണ കൃഷിക്കാരെ സ്വയംപര്യാപ്തരാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 25, 26 തീയതികളില്‍ സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നു. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളില്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസ് 25 വര്‍ഷമായി ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്ലാസ് നടത്തിവരികയം ലക്ഷക്കണക്കിന് ഗ്രാമീണരെ ബോധവല്‍ക്കരിക്കുകയും ചെയ്തു വരുന്ന പശു രാഘവന്‍ ആണ് നയിക്കുക. ആദ്യദിവസം രാവിലെ 8 മുതല്‍ വകീട്ട് 6 വരെയും രണ്ടാമത്തെ ദിവസം രാവിലെ 10 മുതല്‍ 6 വരെയുമാണ് ക്ലാസ് നടക്കുക. കുന്നോത്ത് സെന്റ് തോമസ്പള്ളി വികാരി റവ. ഫാ. ജോസഫ് ചാത്തനാട്ട്, സ്റ്റേറ്റ് കോ. ഓഡിനെറ്റര്‍ കലവൂര്‍ ജോണ്‍സണ്‍ എന്നിവരാണ് മുഖ്യ സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447853499 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















