നാറാത്ത്: ബിജെപി അഴീക്കോട് മണ്ഡലം മുന്‍ ട്രഷറര്‍ ഇ.പി.രാധാകൃഷ്ണന്റെ വീട് അക്രമിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ന്നിരുന്നു. ഇതോടൊപ്പം നാറാത്തും പരിസര പ്രദേശങ്ങളിലും ബിജെപിയുടെ കൊടിയും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
















