ഇരിട്ടി: സെന്‍ട്രല്‍ ടെക്‌നിക്കല്‍ ട്രെയ്‌നിംഗ് ഫൗണ്ടേഷനും, ചൈതന്യ ഐടിസിയും, ഇരിട്ടി അഗ്‌നിശമനസേനാ നിലയവും ചേര്‍ന്ന് ‘സാമൂഹ്യകൂട്ടായ്‌മയില്‍ ദുരന്ത നിവാരണം’ എന്ന വിഷയത്തില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഇരിട്ടി അഗ്‌നിശമനസേനാ നിലയിത്തില്‍ നടന്ന ക്ലാസില്‍ ദുരന്തമുണ്ടാവുമ്പോള്‍ ഏതുവിധത്തില്‍ ഇടപെടണം എന്നതും ഈ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ട വിധവും അഗ്‌നിശമന സേനാപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തി. ഇരിട്ടി അഗ്‌നിശമനസേനാ നിലയം ഓഫീസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തില്‍ നടന്ന ക്ലാസില്‍ ഫയര്‍മാന്‍മാരായ അശോക്കുമാര്‍, റജിത്ത്, സജന്‍, ഡ്രൈവര്‍ അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
















