പിലാത്തറ: പിലാത്തറ പീരക്കാംതടത്തില്‍ സെന്റ് മേരീസ് കോണ്‍വെന്റിന് തൊട്ടടുത്ത പുരയിട പറമ്പിലെ മാലിന്യ കൂമ്പാരവും കുറ്റിക്കാടും കത്തിനശിച്ചു.കോണ്‍വെന്റ് പറമ്പിലെ കാടുകളിലേക്ക് തീപടര്‍ന്ന് റബ്ബര്‍ മരങ്ങള്‍ക്ക് നാശമുണ്ടായി.
തായിനേരിയിലെ ഒഴിഞ്ഞ പറമ്പില്‍ കാടുകള്‍ക്ക് തീപ്പിടിച്ച് നിരവധി തെങ്ങുകള്‍ക്ക് നാശമുണ്ടായി. ലീഡിംഗ് ഫയര്‍മാന്‍ അല്‍ അമീനിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയെത്തി ഇരു പ്രദേശങ്ങളിലെയും തീയണച്ചു
















