മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കായികമേള മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജ് മൈതാനിയില്‍ സമാപിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ് അഡ്വ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു. രാജേഷ് പാലങ്ങാട് അധ്യക്ഷത വഹിച്ചു. കെ.എന്‍.രാധാകൃഷ്ണന്‍, ടി.വി.വിജയന്‍, ടി.വി.രവീന്ദ്രന്‍, കെ.യു.അനില്‍കുമാര്‍, ബിന്ദു സജിത് കുമാര്‍, ഇ.കെ.ശ്രീകാന്ത്, പി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 18 ടീമുകളാണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തത്.
















