Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം സ്റ്റേഷന്റെ നിയന്ത്രണം ഇനി വളയണിഞ്ഞ കൈകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 11:10 pm IST
in Thiruvananthapuram

വിഴിഞ്ഞം: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇനി വളയണിഞ്ഞ കൈകളും. സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാന്നിദ്ധ്യത്തിലും സ്‌റ്റേഷന്റെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് ജിഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജനറല്‍ ഡ്യൂട്ടി ഓഫീസറാണ്. ജിഡി ചാര്‍ജ്ജുള്ള ഓഫീസറായി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഗിരിജാകുമാരി ചുമതല ഏറ്റെടുത്തതോടെയാണ് സ്‌റ്റേഷന്‍ പെണ്‍കരുത്തിന് കീഴിലാകുന്നത്. നേരത്തെ വനിതാ പോലീസ് സ്‌റ്റേഷനുകളില്‍ മാത്രമാണ് വനിതകള്‍ ജിഡിയുടെ ചുമതല നിര്‍വഹിച്ചിരുന്നത്. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പോലീസിനെ വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പിങ്ക് പോലീസിംഗ് നടപ്പിലാക്കി വരുന്നതിനിടെയാണ് നേരിട്ട് എസ്‌ഐ മാരായി തെരഞ്ഞെടുക്കപ്പെടുന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയത്.

വനിതകളെ കൂടി ലിംഗഭേദമില്ലാതെ ക്രമസമാധാന ചുമതല ഏല്പിക്കുന്ന സുപ്രധാന നടപടിയാണിത്. സാധാരണ ഗതിയില്‍ പുരുഷ പോലീസുകാര്‍ക്കാണ് ജിഡി ചുമതല നല്‍കി വന്നിരുന്നത്. അക്രമാസക്തരായ നിലയില്‍ പിടികൂടുന്നവരെയും മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് അസഭ്യവര്‍ഷം നടത്തി ബഹളമുണ്ടാക്കുന്നവരുമൊക്കെ എത്തപ്പെടുന്ന സ്‌റ്റേഷനുകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്നതാണ് വനിതകള്‍ നേരിടാന്‍ പോകുന്ന ഒരു പ്രധാന ബുദ്ധിമുട്ട്. കൂടാതെ സ്‌റ്റേഷനിലേക്ക് വിളിക്കുന്ന ടെലഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കുകയും ഇവരുടെ ഉത്തരവാദിത്വമാണ്.

സ്‌റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പോലീസുകാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിവിധ ആവശ്യങ്ങളുമായി സ്‌റ്റേഷനിലെത്തുന്നവരുടെ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ് കൈകാര്യം ചെയ്യുക, ക്രിമിനല്‍ കേസുകളൊഴികെയുള്ള കേസുകളില്‍ കേസ് ഷീറ്റ് തയാറാക്കല്‍ തുടങ്ങി സ്‌റ്റേഷന്‍ ഓഫീസറുടെ അഭാവത്തില്‍ സ്‌റ്റേഷനിലെ മുഴുവന്‍ കാര്യങ്ങളുടെയും ചുമതലയടക്കമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ജിഡിമാര്‍ നിര്‍വഹിക്കുന്നത്. പോലീസില്‍ 15 വര്‍ഷത്തെ സര്‍വീസും ഹെഡ് കോണ്‍സ്റ്റബില്‍ ടെസ്റ്റ് പാസായിട്ടുള്ളവര്‍ക്കുമാണ് ജിഡിയുടെ ചുമതല നല്‍കുന്നത്. സിറ്റി പോലീസ്‌കമ്മീഷണര്‍ക്ക് കീഴിലെ തീരദേശമടക്കമുള്ള വിസ്തൃതമായ പ്രദേശത്തിന്റെ ക്രമസമാധാന ചുമതലയുള്ള 80 ഓളം പോലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനാണ് വിഴിഞ്ഞത്തേത്.

വിഴിഞ്ഞത്തെ ജിഡി ചുമതല ലഭിച്ചതിന്റെ ത്രില്ലിലാണ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ഗിരിജാകുമാരി. ദിവസം പതിനഞ്ചു കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിഴിഞ്ഞത്ത് ആദ്യദിനം പ്രതിസന്ധികളോ ബുദ്ധിമുട്ടോ ഇല്ലാതെ കടന്നുപോയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി വിഴിഞ്ഞത്തെ ആദ്യവനിതാ ജിഡി പറഞ്ഞു. ആത്മവിശ്വാസത്തോടെ സ്‌റ്റേഷനിലേക്ക് കടന്നു വരാന്‍ സ്ത്രീകള്‍ക്ക് ഇവരുടെ സേവനം കൂടുതല്‍ സഹായകരമാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.