തൃപ്പൂണിത്തുറ: ആമ്പല്ലൂര്‍ പഞ്ചായത്തിലെ മില്ലുങ്കല്‍ കവലയില്‍ സ്ഥിതി ചെയ്യുന്ന ജയ ബേക്കറിയില്‍ നിന്ന് വന്‍ തോതില്‍ മാലിന്യം സമീപത്തെ തോട്ടിലേയ്‌ക്ക് തള്ളുന്നതായി പരാതി. കേടു വന്ന പാലും, ബേക്കറി മാലിന്യങ്ങളുമാണ് തള്ളുന്നത്. തോട്ടില്‍ നീരൊഴുക്ക് ഇല്ലാത്തതിനാല്‍ മാലിന്യങ്ങള്‍ കെട്ടി കിടന്നു ദുര്‍ഗന്ധം വമിക്കുകയാണ്.
മാലിന്യ നിക്ഷേപം മൂലം പകര്‍ച്ചവ്യാധികളും മറ്റു മാരകമായ അസുഖങ്ങളും പടരാനുള്ള സാധ്യതയും കൂടുതലാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിക്കും, ആരോഗ്യ വകുപ്പിനും പരാതി നല്‍കി. അതികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യുവമോര്‍ച്ച ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് മൂലേത്തറയില്‍ അറിയിച്ചു.
















