നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയ കേസില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോര്‍ഡ് അംഗം ചാലക്കുടി നേരെപറമ്പില്‍ പി ജോര്‍ജ്, തൃശൂര്‍ ആമ്പല്ലൂര്‍ മഞ്ഞളിജിനി, ഭര്‍ത്താവ് സിബി പോള്‍, എന്‍.വി. ജോര്‍ജിന്റെ ഭാര്യ മോളി എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നെടുമ്പാശ്ശേരി മേയ്‌ക്കാട് കണ്ണമ്പുഴ വീട്ടില്‍ കെ.പി. ജോണിയാണ് പരാതിക്കാരന്‍. സിയാലിന്റെ ഏറ്റവും കൂടുതല്‍ ഓഹരി തന്റെ പേരിലാണെന്ന് വിശ്വസിപ്പിച്ച് ജോണിയുടെയും സമീപത്തുള്ളവരുടെയും 169.65 സെന്റ് ഭൂമി ജോര്‍ജും മറ്റു പ്രതികളും ചേര്‍ന്ന് നടത്തിയതിന് കൃത്യമായ തെളിവുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശത്തുള്ള നാലാം പ്രതി മോളി ഒഴികെ മറ്റു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജ്യാമത്തില്‍ വിട്ടു.
















