കണ്ണൂര്‍: ജീവിതത്തില്‍ ശുഭാപ്തി വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പ്രശസ്ത പരിശീലകനും സെഡിന്റെ സിഇഒ ആയ ദീക്ക് പറശ്ശിനിയുടെ സൗജന്യ ശില്പശാല ഒരുങ്ങുന്നു. കുടുംബ വിഷയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, സ്‌നേഹബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ മുഖാമുഖം സംസാരിച്ച് പരിഹരിക്കാനുള്ള അവസരമുണ്ട്. മാര്‍ച്ച് 5ന് വൈകിട്ട് നാലിന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ഹാളിലാണ് പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7356962296.
















