കണ്ണൂര്‍: ജില്ലയിലെ മികച്ച സംഘടനക്കുള്ള യൂത്ത് അവാര്‍ഡ് വേങ്ങാട് സാന്ത്വനത്തിന് ലഭിച്ചു. 2015-16 പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികള്‍ വിലയിരുത്തിയാണ് കേന്ദ്ര യുവജനകാര്യ-സ്‌പോര്‍ട്‌സ് മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച സംഘടനക്കുള്ള യൂത്ത് അവാര്‍ഡിന് സാന്ത്വനത്തെ തെരഞ്ഞെടുത്തത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും സാന്ത്വനം ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
















