കണ്ണപുരം: ഇരിണാവില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഇരിണാവ് പയ്യട്ടത്തെ കൊട്ടപ്പാലത്തിന് സമീപം ചീയ്യപ്പറത്ത് കുഞ്ഞിക്കണ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ഇരുചക്രവാഹനങ്ങളാണ് തീയ്യിട്ട് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അക്രമം നടന്നത്. കുഞ്ഞിക്കണ്ണന്റെ മക്കളായ സജീവന്റെയും രാജീവന്റെയും ബൈക്കുകളും അയല്‍വാസിയായ രവിയുടെ സ്‌കൂട്ടറുമാണ് തീയിട്ട് നശിപ്പിച്ചത്. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരശോധന നടത്തി.
















