ഇരിട്ടി: മലയോര ജനതയുടെ ചിരകാല അഭിലാഷമായ തലശ്ശേരി മൈസൂര്‍ റെയില്‍പ്പാതയുടെ സര്‍വ്വേക്ക് 45 ലക്ഷം രൂപ അനുവദിച്ച് കേരളത്തിന്റെ മലയോര ജനതയോടുള്ള കൂറ് ഊട്ടിയുറപ്പിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ വിമുഖത കാണിച്ച നിര്‍ദ്ദിഷ്ട പദ്ധതിയുടെ ദൈര്‍ഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞുമായ സര്‍വ്വേക്ക് മതിയായ തുക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ചതായി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ.ശിവശങ്കരന്, കെ.ജയപ്രകാശ്, വി.മനോഹരന്. ഉണ്ണികൃഷ്ണന് മോച്ചേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: