ന്യൂമാഹി: ദേശീയ പാതയില്‍ ഹുസ്സന്‍ മൊട്ടയില്‍ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പുന്നോല്‍ കുറിച്ചിയില്‍ ബദര്‍പള്ളിക്ക് സമീപം സജ്ജാദ് വില്ലയില്‍ കെ.ഫിറോസ്(37) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മാഹി സഹകരണ സൊസൈറ്റിയുടെ ബസ്സ് സ്‌കൂട്ടറിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലും പിന്നിട് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബസ്സ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കൂടക്കല്‍ അലിയുടെയും കെ.സുബൈദയുടെയും മകനാണ്. ഭാര്യ: മുബീന. മക്കള്‍: ഫര്‍ഹാന, ഫാസില്‍, ഫുഹാദ്, ഫിസ മറിയം. സഹോദരങ്ങള്‍: സൗദ, സഫീറ, സജ്ജാദ്, സമീറ, സുഹൈബ്.
















