കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ അയിത്താചാരവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്‍മാന്‍ ഇ.പി.കുമാരദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി സതീശ് ചന്ദ്രന്‍ മാസ്റ്റര്‍,ബിഡിജെഎസ് ജില്ലാ സെക്രട്ടറി സജീവന്‍ എന്നിവര്‍ സംസാരിച്ചു. ജെആര്‍എസ് ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറോഴ സ്വാഗതം പറഞ്ഞു.
















