കണ്ണൂര്‍: ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കെ.ജെ.യേശുദാസിന്റെ സംഗീത സപര്യാ സമ്മേളനം 26ന് കണ്ണൂര്‍ ഐഎംഎ ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദലി ഉദ്ഘാടനം ചെയ്യും. അക്ഷര ഗുരു കവിയൂര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാഹിത്യ വേദിയുടെ എം.വിദേവന്‍ പുരസ്‌കാരം ആര്‍ടിസ്റ്റ് ശശികലക്ക് സമ്മാനിക്കും. ഡോ.എ.എസ്.പ്രശാന്ത കൃഷ്ണന്‍, ഡോ.എന്‍.കെ.ശശീന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കവിതാ പാരായണങ്ങള്‍, ഗാനാലാപനങ്ങള്‍ എന്നിവയും ഉണ്ടാകും.
















