കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പഌസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളോടനുബന്ധിച്ച് കൃഷ്ണാ ജ്വല്‍സ് നടപ്പാക്കുന്ന തുണി സഞ്ചികളുടെ വിതരണോദ്ഘാടനം ഇന്ന് മേയര്‍ ഇ.പി. ലത നിര്‍വ്വഹിക്കും. രാവിലെ 11ന് കൃഷ്ണാ ജ്വല്‍സില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. ഇന്ദിര അദ്ധ്യക്ഷത വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് ശ്രീയന്ത്രത്തിന്റെ സ്‌പെഷ്യല്‍ വില്പനയും നടക്കും. കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി. രവീന്ദ്രനാഥ് വാലന്റൈന്‍ സന്ദേശം നല്‍കും. എം.ശിവദാസ് സ്വാഗതവും പി.കെ. കുട്ടികൃഷ്ണന്‍ നന്ദിയും പറയും. സ്വച്ഛ്ഭാരത് സിനിമകളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.
















