കരിങ്കല്‍ക്കുഴി: അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന കമ്മറ്റി ഓഫീസിന് വേണ്ടി തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന കേരളീയന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം കര്‍ഷകസംഘം രൂപീകൃതമായ നണിയൂര്‍ ഭാരതീയമന്ദിരത്തില്‍ നടന്നു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍, വിഷ്ണുഭാരതീയന്റെ മകന്‍ പി.എം.ഗോപാലകൃഷ്ണനില്‍ നിന്നും ആദ്യഫണ്ട് ഏറ്റുവാങ്ങി. ജില്ലാ ജോയന്റ് സെക്രട്ടറി കണ്ണാടിയന്‍ ഭാസ്‌കരന്‍, മയ്യില്‍ മണ്ഡലം പ്രസിഡന്റ് കെ.വി.ഗോപിനാഥന്‍, പി.രവീന്ദ്രന്‍, വിഷ്ണുഭാരതീയന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















