ഇരിക്കൂര്‍: ഇരിക്കൂറില്‍ രണ്ട് മുസ്ലീം പള്ളികളില്‍ കഴിഞ്ഞദിവസം മോഷണം നടന്നു. കല്യാട് റോഡിലെ ബദര്‍ മസ്ജിദിലും ബസ് സ്റ്റാന്റിന് സമീപത്തെ പള്ളിയിലുമാണ് മോഷണം നടന്നത്. ബദര്‍ മസ്ജിദില്‍ ഖത്തീബിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയും ഒരു പവന് സ്വര്‍ണ നാണയവും മോഷണം പോയിട്ടുണ്ട്. ബസ് സ്റ്റാന്റിന് സമീപത്തെ പള്ളിയിലെ ഖത്തീബിന്റെ മുറി വാരിവലിച്ചിട്ട് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഇരിക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: