ഉളിക്കല്‍: വില്‍പ്പനക്കായി എത്തിച്ച പഴകിയ മത്സ്യം ഉളിക്കല്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് ഉളിക്കല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന യൂസഫിന്റെ ഉടമസ്ഥതയിലുള്ള കിനാക്കിളി മത്സ്യവില്‍പ്പനശാലയില്‍ നിന്ന് പുഴുവരിച്ച മത്സ്യവില്‍പ്പന നടത്തുമ്പോള്‍ ഉളിക്കല്‍ എസ്.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്്. പഴകിയതും പുഴുവരിച്ചതും ദുര്‍ഗന്ധം വമിക്കുന്നമത്സ്യം വിറ്റഴിക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി. പിടികൂടിയ മത്സ്യം പോലീസും ആരോഗ്യവകുപ്പും നശിപ്പിച്ചു. മത്സ്യവില്‍പ്പനശാല പോലീസും ആരോഗ്യവകുപ്പൂം പഞ്ചായത്തും പൂട്ടിച്ചു. ഇയാള്‍ ഇതിന് മുമ്പും നിരവധി തവണ പഴകിയ മത്സ്യം വിറ്റതിന്റെ പേരില്‍ ആരോഗ്യ വകുപ്പ് നടപടിയെടുത്തിട്ടുണ്ട.് കഴിഞ്ഞ വര്‍ഷം ചൈനീസ് മീന്‍ എന്ന പേരില്‍ കടല്‍ തവളയെ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുത്തിരുന്നു. ഉളിക്കലിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മത്സ്യവില്‍പ്പന ശാലകളില്‍ വ്യാപകമായി പഴയമത്സ്യം വില്‍പ്പന നടത്തുന്നതായി നാട്ടുകാര്‍ പരിതിപ്പെടുന്നു എന്നാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന കൃത്യമായി നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഉളിക്കല്‍ ടൗണ്‍ കേന്ദ്രികരിച്ച് സമാന്തര മത്സ്യ വില്‍പ്പനയും നടക്കുന്നുണ്ട്.
















