പയ്യാവൂര്‍: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. പൈസക്കരിയിലെ പരേതനായ കിഴക്കേടത്ത് സുകുമാരന്‍-അമ്മിണി ദമ്പതികളുടെ മകന്‍ ഷിനോജ് (35) ആണ് മരിച്ചത്. തൃശൂര്‍ മരത്താക്കര സ്മാര്‍ട്ട് റസിഡന്‍സി ഹോട്ടലിലെ ഷെഫായ ഷിനോജ് വാടക വീട്ടിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു. ഒല്ലൂരില്‍ നിന്നും ആക്ടസ് പ്രവര്‍ത്തകരെത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു. ഭാര്യ: നിമിഷ. മകള്‍: ഉത്തര. സഹോദരങ്ങള്‍: ബിനു, ബിജു, ഷീജ.
















