കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പള്ളിയാംമൂലയിലെ റിലയന്‍സ് എജുക്കേഷന്‍ വി.എഫ്.എക്‌സ് ആനിമേഷന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഏകദിന കളിമണ്‍ ശില്പനിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രശസ്ത ശില്പി എന്‍. മനോജ് കുമാര്‍ നേതൃത്വം ശില്പശാലയില്‍ നിരവധി പേര്‍ പങ്കെടുത്തു. നിരവധി ശില്പങ്ങള്‍ തയ്യാറാക്കിയ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് അത് നവ്യാനുഭവമായി മാറി.
















