Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിള്ളയെ മറന്ന പിണറായി ലക്ഷ്മിനായരെ മറന്നില്ല: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 06:02 pm IST
in Kannur

കണ്ണൂര്‍: മുന്‍മന്ത്രിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.എസ്.നടരാജ പിള്ളയെ മറന്നു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്മി നായരെ മറക്കാത്തത്തില്‍ അല്‍ഭുതമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം സ്വത്ത് പൊതുകാര്യത്തിന് നല്‍കിയ വ്യക്തിയാണ് നടരാജ പിള്ള. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വത്ത് സ്വന്തം കാര്യത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന പൊതുകാര്യപ്രസക്തിയും സാമൂഹ്യ വീക്ഷണവുമാണ് സ്വത്ത് പൊതുആവശ്യത്തിന് നല്‍കിയതിന് പിന്നില്‍. എന്നാല്‍ പൊതുകാര്യത്തിനുള്ള സ്വത്ത് കൈക്കലാക്കി സ്വന്തം ആവശ്യത്തിനുപയോഗിച്ച വ്യക്തിയാണ് ലക്ഷ്മിനായര്‍. പി.എസ്.നടരാജ പിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ചധിക്ഷേപിച്ചത് സിപിഎമ്മിന് സംഭവിച്ച മൂല്യച്യുതിയാണ് വ്യക്തമാക്കുന്നതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദീനദയാല്‍ജി അനുസ്മരണവും സമര്‍പ്പണ നിധി ജില്ലാതല ഉദ്ഘാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പൊതുപ്രവര്‍ത്തനരംഗത്ത് വന്ന അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉത്തമമായ മാതൃകയാണ്. രാഷ്‌ട്രവും ജനതയുമായും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. ജനകീയ പ്രശ്‌നങ്ങളില്‍ അദ്ദേഹം എപ്പോഴും ജനങ്ങളുടെ കൂടെനിന്നു. ഉയര്‍ന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നും ചെയ്തില്ല. ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകളോ വീഴ്ചകളോ എതിരാളികള്‍ക്ക് പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലായിരുന്നു. ആദര്‍ശത്തിലധിഷ്ഠിതമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെത്. ആശയപരമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ഭാരതം മുഴുവന്‍ യാത്രചെയ്തും നിരന്തരമായി സാമാന്യ ജനങ്ങളുമായി ആശയവിനമയം നടത്തിയും അദ്ദേഹം മുന്നോട്ട് വെച്ചതാണ് ഏകാത്മമാനവദര്‍ശനം. വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഭാരതത്തെ ഒന്നിച്ച് നിര്‍ത്തുന്നതാണ് ഏകാത്മമാനവ ദര്‍ശനം. അസാനത്തെ വരിയിലെ അവസാനത്തെയാളെയും സംരക്ഷിച്ച് നിര്‍ത്തുന്നതായിരുന്നു ദീനദയാല്‍ജിയുടെ ഏകാത്മമാനവ ദര്‍ശനം. ദീനദയാല്‍ജിയുടെ കാഴ്ചപ്പാടിലൂന്നിയ ജനക്ഷേമ പദ്ധതികളാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ തകര്‍ക്കാനും രാജ്യത്തെ പിന്നോട്ടടിപ്പിക്കാനും നിരവധി ശക്തികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ മാമൂലുകളിലും വ്യവസ്ഥിതികളിലും പിടിച്ച് നില്‍ക്കുന്നവരാണിവര്‍. അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും രാഷ്‌ട്രത്തെ തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. രാഷ്‌ട്രീയത്തിലെ മൂല്യച്യുതികള്‍ക്കെതിരെ ദീനദയാല്‍ജി നല്‍കുന്നത് വലിയ സന്ദേശമാണെന്നും കുമ്മനം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ മുതലാളിമാരുടെ കൂടെയാണ്. അക്രമ രാഷ്‌ട്രീയത്തില്‍ കൂടി ആര്‍ക്കും ദീര്‍ഘകാലം നിലനില്‍ക്കാനാവില്ല. കള്ളപ്പണക്കാര്‍ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച പാര്‍ട്ടിയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാക്കുകള്‍ക്ക് തന്നെ വിലയില്ലാത്ത സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ആശയപ്പാപ്പരത്തമാണ് കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും നയിക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബിജെപി മറ്റ് സംഘടനകളുടെ കൂടെ നില്‍ക്കും. ജനങ്ങളുടെ താല്‍പര്യമാണ് പ്രധാനം. കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്ന പാരമ്പര്യം സിപിഎമ്മിനാണ്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ജനങ്ങള്‍ കണ്ടതാണ്. കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണെന്നും ബിജെപിക്ക് ആരുമായും സഖ്യം ചേരേണ്ട ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, എ.പി.ഗംഗാധരന്‍, എ.ദാമോദരന്‍, കെ.രാധാകൃഷ്ണന്‍, എ.ഒ.രാമചന്ദ്രന്‍, എന്‍.രതി, എം.കെ.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.