കൂത്തുപറമ്പ്: മികച്ച സാമൂഹ്യപ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിക്ക് മമ്പറം ജേസീസ് ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് വേങ്ങാട് ഇകെഎന്‍എസ് ഗവ.എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി ദിനില്‍ ദാസ് മടപ്പള്ളി അര്‍ഹനായതായി ജൂനിയര്‍ ജേസീസ് ചെയര്‍മാന്‍ സിതിന്‍ വേണുഗോപാല്‍ അറിയിച്ചു. സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയറായ ദിനില്‍ ദാസ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനടക്കം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഏരുവട്ടി സ്വദേശിയായ ദിനില്‍ദാസ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മമ്പറത്ത് നടന്ന ചടങ്ങില്‍ സിനിമാ സംവിധായകന്‍ തോമസ് ദേവസ്യ 5000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചു.
















