കണ്ണൂര്‍: സിപിഎം ഭരണസമിതിയുടെ കീഴിലുള്ള അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളിപ്പില്‍ പട്ടികജാതി വിഭാഗത്തിന്റെ വീടുകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് പടിക്കല്‍ രാഷ്‌ട്രീയ ജനസഭ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ അവഗണിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഹിന്ദു സമൂഹം പ്രതികരിക്കണം. സിപിഎം കേരളത്തെ സാമൂഹ്യമായി പിറകോട്ടടിപ്പിക്കുവാനുള്ള അജണ്ട നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ക്ഷേത്ര ആചാരങ്ങളെ വികലമായ വഴിയിലൂടെ കൊണ്ടുപോയി വിശ്വാസത്തെയും ഹിന്ദു ഐക്യത്തെയും തകര്‍ക്കാനുള്ള ഗൂഡാലോചനക്കെതിരെ മുഴുവന്‍ ഹിന്ദു സമാജവും പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. കെ.പ്രേമന്‍, പ്രദീപ് ശ്രീലകം, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
















