പഴയങ്ങാടി: മാടായി പരിസ്ഥിതി പരിരക്ഷണ സമിതിയുടെ 24-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ചില്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി സമ്മേളനം മാടായിപ്പാറയില്‍ നടക്കും. മാടായിപ്പാറയുമായി ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണം, ചരിത്രം, ജൈവവൈവിധ്യങ്ങള്‍, സാംസ്‌കാരികപ്പൊലിമ, ഖനനം വിതച്ച നാശനഷ്ടങ്ങള്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. ഇതോടൊപ്പം 25 ചിത്രകാരന്‍മാര്‍ അണിനിരന്ന് മാടായിപ്പാറക്കായി നിറക്കൂട്ടൊരുക്കും. സമര സമിതി അംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തും.
















