ചെമ്പേരി: ഏരുവേശ്ശി പഞ്ചായത്ത് പരിധിയിലെ മുയിപ്ര പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം തുടങ്ങിയത് വിവാദമാകുന്നു. ടവറിനെതിരെ നാട്ടുകാര്‍ ഇന്നലെ പഞ്ചായത്തിന് പരാതി നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡണ്ടിനെയും സന്ദര്‍ശിച്ച് പരാതിപ്പെട്ടത്. വിഷയം വിവാദമായതോടെ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദ്ദേശം നല്‍കി. പ്രദേശവാസികളറിയാതെ ടവറിന് പഞ്ചായത്തില്‍ നിന്നും അനുമതി നേടാന്‍ നേരത്തെ രേഖകള്‍ സ്വകാര്യവ്യക്തി നീക്കം നടത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ ടവര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ല. പ്രശ്‌നത്തില്‍ അന്വേഷണം നടത്താന്‍ പഞ്ചായത്ത് കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
















