കണ്ണൂര്‍: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ ദേശീയ പ്രസിഡണ്ടായി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി രാംകുമാര്‍ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിന്‍ ജെസിഐ പ്രതിനിധിയാണ്. ബംഗളൂരുവില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ വെച്ചാണ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. തിരൂര്‍ കടലമ്പത്തൂര്‍ കുടുംബത്തിലെ മുരളീധര മേനോന്‍-നാണിക്കുട്ടി ദമ്പതികളുടെ മകനായ രാംകുമാര്‍ എഞ്ചിനിയറാണ്. ഭാര്യ: രാഖി. മക്കള്‍: രാജലക്ഷ്മി, ശ്രീലക്ഷ്മി.
















