കണ്ണൂര്‍: കേന്ദ്ര ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ദേശീയ യുനാനി ദിനമായി ആചരിക്കുന്നു. ജില്ലയില്‍ കോട്ടയം പൊയില്‍ കോട്ടയം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശബ്‌നയുടെ അധ്യക്ഷതയില്‍ കെ.ശോഭ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി.ശ്രീദേവി, ഡോ.ശിവരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
















