തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍ വന്‍ കവര്‍ച്ച. മന് ചിന്മയ റോഡിലെ വെള്ളാരംപാറ സ്വദേശിയായ അയൂബിന്റെ ഉടമസ്ഥതയിലുള്ള സയ്യാര ഓട്ടോ കണ്‍സള്‍ട്ടന്‍സി ആന്റ് റിയല്‍ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷത്തിപത്തായിരം രൂപ ഓഫീസില്‍ നിന്നും മോഷണം പോയതായി ഉടമ പരാതിപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു
















