കണ്ണൂര്‍: റോഡ് സുരക്ഷാനടപടികളുടെ ഭാഗമായി നടത്തിയ ബൈക്ക് പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച 101 പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലായി 223 ബൈക്കുകളാണ് പരിശോധിച്ചത്. ജില്ലാകലക്ടറുടെ നിര്‍ദേശ പ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
















