പയ്യാവൂര്‍: വിഷമുക്ത പച്ചക്കറികളുടെ ഉത്പാദനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച മലയോരമേഖലയിലെ പയ്യാവൂര്‍ ഗവ:യുപി സ്‌കൂളില്‍ ഇനി കൂണും ഉച്ചഭക്ഷണത്തിനായി ഒരുങ്ങുന്നു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ കൂണ്‍കൃഷി ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ കൃഷി ഓഫീസര്‍ ജെ.ജയകൃഷ്ണ, സീനിയര്‍ കൃഷിഅസിസ്റ്റന്റ് കെ.ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആഗ്‌നസ് വാഴപ്പള്ളില്‍, പ്രധാനാധ്യാപകന്‍ ടോമി കുരുവിള, കെ.രാഘവന്‍, ടി.കെ.വിജയന്‍, ആര്‍.വി.പവിത്രന്‍, എം.പി.സിറിയക്, മെല്‍സി അബ്രാഹം, സ്‌കൂള്‍ ലീഡര്‍ പി.എസ്.ദേവാനന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















