ഇരിട്ടി: വില്‍പ്പന നടത്തുകയായിരുന്ന കഞ്ചാവും ലഹരി ഗുളികകളുമായി പുന്നാട് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുന്നാട് കപ്പണയില് പുതിയ പുരവീട്ടില് കെ.പി.യഹ്യ(32)യെ ആണ് ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സി.രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ പയഞ്ചേരി മുക്കില്‍ നിന്നും കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. ഇയാളില്‍ നിന്നും പൊതികളാക്കി സൂക്ഷിച്ച കഞ്ചാവും പതിനെട്ടോളം ലഹരി ഗുളികകളും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: