മയ്യില്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരി അറസ്റ്റില്‍. മയ്യില്‍ പാവന്നൂര്‍ കടവിലെ ഹസ്സനെ(52)യാണ് മയ്യില്‍ എസ്‌ഐ ബാബുമോനും സംഘവും അറസ്റ്റ് ചെയ്തത്. ‘കൂള്‍ ലിപ്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന നിരോധിത പുകയില ഉല്‍പ്പന്നമാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.
















