കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുളള അയിത്താചാരത്തെ സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം അഭിപ്രായം പറയണമെന്ന് ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജാതിയില്ലാ വിളംബരത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം സംസ്ഥാനം ഭരിക്കുമ്പോള്‍ രണ്ടുവര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ നിര്‍ത്തലാക്കിയ അയിത്താചാരം ഈ വര്‍ഷം വീണ്ടും പുനസ്ഥാപിച്ചിരിക്കുകയാണ് . ഇക്കാര്യത്തില്‍ കണ്ണൂര്‍ ജില്ലക്കാരനായ മുഖ്യമന്ത്രിയുടെ അഭിപ്രായമറിയാന്‍ കേരളത്തിലെ ദളിത് സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
















