മയ്യില്‍: കുട്ടിയാട്ടൂര്‍ ആദിശങ്കര സേവ ട്രസ്റ്റിന്റെ പ്രതിമാസ ചികിത്സ സഹായ ധനം വിതരണം ചെയ്തു. ശ്രീ ശങ്കര വിധ്യാനികെതനില്‍ നടന്ന ചടങ്ങില്‍ ചട്ടുകപ്പാറ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്ധ്യാര്‍ഥി രജത്‌നാഥിനുള്ള ആദ്യ ഘട്ട ചികിത്സ സഹായം ഇന്ഡസ് മോട്ടോര്‍സ് സോണല്‍ മാനേജര്‍ സി.എം.സമീര്‍ രജത്‌നാഥിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മേജര്‍ ആര്‍വിജി മേനോന്‍ മുഖ്യ അഥിതിയായിരുന്നു. എ.എം.രാമകൃഷ്ണന്‍, കെ.കെ.നാരായണന്‍, ടി.വി.ശശിധരന്‍, കെ.കെ.വിനോദ്, സി.ആര്‍.ശ്രീലത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു’.
















