കണ്ണൂര്‍: ജില്ലയില്‍ വരുന്ന വരള്‍ച്ചാ കാലയളവില്‍ കുടിവെളളം വിതരണം നടത്തുന്ന ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും മാസവാടക നിരക്കില്‍ പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വാഹനത്തില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് ഇന്‍ര്‍നെറ്റ് വഴി നിരീക്ഷിക്കുന്നതിനും അതിന്റെ പ്രിന്റ് എടുത്തു നല്‍കുന്നതിനുമുളള വാടകയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകള്‍ 10 ന് രാവിലെ 11 മണിക്ക് മുമ്പ് ജില്ലാ കലക്ടര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ അന്ന് വൈകുന്നേരം 3 മണിക്ക് ഹാജരുളളവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റിലെ എം സെക്ഷനില്‍ ലഭിക്കും. ഫോണ്‍: 0497 2700645.
















